ഏഷ്യാ കപ്പ് ഫൈനലില്‍ മികച്ച തുടക്കത്തിന് ശേഷം ബംഗ്ലാദേശ് തകരുന്നു. 20 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നും 29 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ്് എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു. ആദ്യം തലങ്ങുംവിലങ്ങും അടി വാങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ 19 റണ്‍സിനിടെ നാല് ബംഗ്ലാദേശ് വിക്കറ്റുകളാണ് വീണത്.